കാണ്ടാപുരം കുഞ്ഞുരാമ൯ (52) "അകാല" ചരമം അടഞ്ഞു. (!?) പരേതന്റെ പരിശുദ്ധാത്മാവ് പരലോകത്ത് പറന്നെത്തി. ദൈവത്തിന്റെ മുന്‍പാകെ വിചാരണയ്ക്ക് ഹാജരാക്കപ്പെടുന്നു.
നന്മതിന്മകളുടെ വലിയ നാള്‍ വഴി കിത്താബുമായി ദൈവത്തിന്റെ കണക്കനും സെക്രട്ടറിയും ആയ ചിത്രഗുപ്തനും ഉപവിഷ്ട൯
കാണ്ടാപുരം സ്വദേശി കൊഞ്ഞാണ്ടയില്‍ കിട്ടു പിള്ളയുടെയും കഞ്ഞിപ്പെണ്ണിന്റെയും അല്ല കുഞ്ഞിപ്പെണ്ണി൯റെയും സീമന്ത പുത്രനായ കുഞ്ഞുരാമ൯ 52 ഹാജരുണ്ടോ ? ക്ഷമിക്കണം കുഞ്ഞിരാമന്റെ പരെതാത്മാവ് ഹാജരുണ്ടോ ?
നവ സാക്ഷരനായ ആമീ൯ ഉച്ചാരണ വൈകല്യത്തിന്റെയും അക്ഷര തെറ്റുകളുടെയും അകമ്പടിയോടെ മൂന്നു പ്രാവശ്യം വിളിച്ചു ചോദിച്ചു.
" ഹാജരുണ്ടേ " പാറപ്പുറത്ത് ചിരട്ട ഉരസുന്ന സ്വരത്തില്‍ ഉര ചെയ്ത ശേഷം കുഞ്ഞുരാമന്റെ "സേക്രട്ട് സോള്‍ " പ്രതിക്കൂട്ടില്‍ കയറി നിന്നു.
"ചിത്രഗുപ്ത൯”
" എസ് സാര്‍ "
" തുടങ്ങിക്കൊളൂ "
" താങ്ക്യു ഗോഡ് "
"മി കുഞ്ഞുരാമ൯, നിങ്ങളുടെ അക്കൌണ്ടില്‍ നന്മയെക്കാലധികം തിന്മകള്‍ ആകയാല്‍ നരകം തന്നെ ആണല്ലോ മോനെ ദിനേശാ വിധി. എന്തെങ്കിലും പറയാനുണ്ടോ ?
പുസ്തകം മുഴുവ൯ ഒന്നോടിച്ചു നോക്കിയിട്ട് ചിത്രഗുപ്ത൯ ആരാഞ്ഞു.
" ഐ ഒബ്ജെക്റ്റ് യുവര്‍ ഓണര്‍ "
" എസ്, യു മേ പ്രൊസീഡ്" ദൈവം
മറുനാട്ടില്‍ ഓഫീസ് ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ മലയാളി ചെയ്യുന്നതോ൪ത്താല്‍ ഞാ൯ ഒന്നും ചെയ്തിട്ടില്ല. കൊല്കത്തയില്‍ ജീവിച്ചു എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിചാരണയും കൂടാതെ എനിക്ക് സ്വര്‍ഗം ലഭിക്കേണ്ടതാണ്.
"വിശദീകരണം വേണം " ദൈവം
കൊല്കത്തയില്‍ താമസിക്കുന്ന ഒരു സാധാരണക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത് ക്യുവിലാണ്. അവസാനിക്കുന്നതും ക്യുവില്‍ത്തന്നെ.
രാവിലെ പാല്‍ വാങ്ങാ൯ തുടങ്ങുന്ന ക്യു, കുട്ടിയെ സ്കൂളില്‍ വിടാന്‍, റേഷന്‍ വാങ്ങാന്‍, ഗ്യാസ് ബുക്ക് ചെയ്യാന്‍, ബസില്‍ കയറാന്‍, സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍, വലിയ ഓഫീസിലെ ലിഫ്റ്റില്‍ കയറാന്‍ ,എന്ന് വേണ്ട മരിച്ചു കഴിഞ്ഞ ശവത്തിനു പോലും ക്യുവില്‍ നിന്ന് മോചനം ഇല്ല. അവിടെ വൈദ്യുത ശ്മശാനത്തിലും ക്യുവാന് .
ഇവിടെ ഒരു സാദാ പൌരന്‍ ക്യുവില്‍ ജനിക്കുന്നു, (ആശുപത്രിയില്‍) ക്യുവില്‍ ജീവിക്കുന്നു, ക്യുവിലൂടെ ജീവിതം പാഴാക്കി ക്യുവില്‍ത്തന്നെ അവസാനിക്കുന്നു.
"ക്യുവില്‍ നിന്നുദിക്കുന്നു ലോകം, ക്യുവിനാല്‍ വൃദ്ധി തേടുന്നു, ക്യുവിനാല്‍ അസ്തമിക്കുന്നു " എന്ന് കവി വാക്യം തിരുത്തിപ്പാടനം.
ഈ സമയം ദൈവത്തിനൊരു ഫോണ്‍.
" ഹലോ, ങാ, എസ്, ഗോഡ് സ്പീക്കിംഗ്, നരകത്തില്‍ നിന്നോ ? കേരളത്തില്‍ നിന്ന് ഈയിടെ വന്ന നേതാവ് ബഹളം വയ്ക്കുന്നെന്നോ ? എ സി വേണമെന്നോ ? കൊടുക്കാമല്ലോ .
ഏഷ്യാനെറ്റിന്റെ സിനിമ പുന:പ്രക്ഷേപണവും ഇടവേളപ്പരസ്യങ്ങളും ഒരു ദിവസം മുഴുവനും കാണിക്കുമെന്നു പറയൂ. താനേ അടങ്ങിക്കോളും. "
ഫോണ്‍ വെച്ചിട്ട് നോക്കുമ്പോള്‍ മേശപ്പുറത്തിരുന്ന സ്വ൪ണ്ണ നിറമുള്ള പേന കാണുന്നില്ല. ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുന്നു ശ്രീമാന്‍ കെ രാമന്‍.
"മി കുഞ്ഞുരാമന്‍, ആ പേനയിങ്ങു തന്നേക്കൂ. കുറെ നേരമായി അതിന്മേലുള്ള നിങ്ങളുടെ നോട്ടം നാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് നമുക്ക് അടുത്തിടെ വന്ന ഒരു വ്യവസായ പ്രമുഖന്‍ വന്നപ്പോള് തന്നതാണ്. നമ്മുടെ അടുത്ത് തന്നെ വേണോ കളി. "
"സോറി ഗോഡ്, ഈ വക കൌതുകം ഉണര്‍ത്തുന്നതും പോക്കറ്റില്‍ ഒതുങ്ങുന്നതുമായ എന്ത് വസ്തുക്കള്‍ കണ്ടാലും വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ ഈയുള്ളവന്‍ അത് "പൊക്കി"യിരിക്കും. മാര്‍വാടിയുടെ ഓഫീസില്‍ ജോലി ചെയ്തപ്പോള്‍ കിട്ടിയ ഈ ശീലം പലപ്പോഴും വിനയായിട്ടുണ്ട്.
ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നാണെങ്കില്‍ പോലും തിരിച്ചു പോരുമ്പോള്‍ പല ചെറിയ സാധനങ്ങളും ഒന്നുമില്ലെങ്കില്‍ ചായ തന്ന കപ്പെങ്കിലും കീശയില്‍ കാണും. "
വ്യസനത്തോടെ പേന തിരികെ നല്‍കി.
"ശരി തുടരുക " ദൈവം ആജ്ഞാപിച്ചു.
"മോഷണം ഉണ്ടോ ? " ചിത്രഗുപ്തന്‍ അന്വേഷിച്ചു.
"ഹേയ്, ഇല്ല, പിന്നെ ചിലപ്പോഴൊക്കെ കാണാതെ ചോദിച്ചു വാങ്ങും. നല്ല ചോദ്യം. മൂന്നു കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെ ആവശ്യം ഉള്ള, പേന, പെന്‍സില്‍, സ്റ്റേപ്ള൪ പോലുള്ള ഒരു സ്റ്റെഷനറി സാധനവും വീട്ടില്‍ കാശ് കൊടുത്തു വാങ്ങിയിട്ടില്ല. ആര്‍ക്കും വേണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോകും. പവ്വര്‍ കട്ട് സമയത്തേക്ക് വാങ്ങുന്ന മെഴുകു തിരിയും തീപ്പെട്ടിയും പോലും വാങ്ങുന്ന ദിവസം മാത്രം ഓഫീസിലും തൊട്ടടുത്ത ദിവസം വീടിലും ഇരിക്കും.
കള്ളത്തരങ്ങള്‍ :
നാട്ടില്‍ ഹരിശ്ചന്ദ്രന്റെ അവതാരം ആയിരുന്നു. കൊല്കത്തയില്‍ വന്ന ശേഷം വക്കീലന്മാരുടെ കാര്യം പറഞ്ഞതുപോലെ വായ തുറക്കുന്നത് ആഹാരം കഴിക്കാനും കള്ളം പറയാനും മാത്രമാണ്.
ഇല്ലാത്ത ബന്ധുക്കളുടെ കല്യാണം എന്നൊക്കെ പറഞ്ഞു എത്ര പ്രാവശ്യം വെറുതെ അവധി എടുത്തിരിക്കുന്നു. എന്നിട്ട് വേറെ ഓഫീസില്‍ പോയി ലീവ് വേക്കന്‍സി ചെയ്തു കാശുണ്ടാക്കും.
ഒരു കാരണവും ഇല്ലെങ്കില്‍ "പട്ടിക്കുട്ടി എക്സ്പയേ൪ഡ് സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലീ അല്ലെങ്കില്‍ "മൂരിക്കുട്ടന്‍ സീരിയസ് " എന്നോ പറഞ്ഞു നാട്ടില്‍ നിന്ന് ടെലഗ്രാം അടിപ്പിക്കും. നാട്ടില്‍ പോകാനുള്ള ടിക്കെറ്റ് എടുത്തു കാണിച്ചിട്ട് അവധി സംഘടിപ്പിക്കും. പിറ്റേ ദിവസം ക്യാന്‍സല് ചെയ്തു കാശ് വാങ്ങുന്നു. വേറെ പണി നോക്കുന്നു. ശുഭം.
" ആരാണ് പട്ടിക്കുട്ടി എന്ന് ചോദിച്ചാല്‍ വേണ്ടപ്പെട്ട ആളാണെന്ന് പറയും.
"ഇതൊക്കെ തെറ്റാണെന്ന് അറിയില്ലേ " ദൈവം അന്വേഷിച്ചു.
"എന്തു തെറ്റ്. ഗുരുക്കന്മാര്‍ മാര്‍വാടികള്‍ തന്നെ.
അല്ലെങ്കില്‍പ്പിന്നെ കസ്റ്റംസില്‍ നിന്ന് അന്വേഷണത്തിന് ആള് വരുന്നെന്നറിഞ്ഞപ്പോള്‍ കാരണമൊന്നും കാണാഞ്ഞ് വര്‍ഷങ്ങള്‍ക്കു മുന്പ് "കാഞ്ഞ" മൂപ്പില്സിന്റെ ശ്രാദ്ധമെന്നു നോട്ടിസെഴുതി കതകില്‍ പതിച്ചിട്ട് നാല് ദിവസം വെറുതെ ഓഫീസ് അടച്ചിടുമോ ! കിളവന്റെ കാറ്റ് പോയപ്പോള്‍ പോലും അവധി തരാത്ത ആശാന്റെ തലയില്‍ തന്നെ വേണ്ടേ ശിഷ്യന്റെ കശുവണ്ടി പ്രയോഗം.
തട്ടിപ്പ് / വെട്ടിപ്പ്
സര്‍ക്കാര്‍ വക സ്പെഷ്യല്‍ ബസില്‍ ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ വരുമ്പോള്‍ കണ്ണ് കാണിക്കും. ഇറങ്ങുമ്പോള്‍ കണ്ടു കൊള്ളാമെന്നു. ഇറങ്ങാന്‍ നേരം പത്തു രൂപ കൊടുക്കേണ്ടിടത്ത് അഞ്ചേല്‍ നിര്‍ത്തും. ടിക്കറ്റ് വേണ്ട. അയാള്‍ക്ക് മുഴുവന്‍ ലാഭം. നമുക്ക് പകുതിയും.
ടിക്കെട്ടെടുക്കണമെന്നു സര്‍ക്കാരിന്റെ കര്‍ശന നിയമ വന്നപ്പോള്‍ ഒരു ദിവസം കണ്ടക്ടര്‍ ഫിഫ്ടി വാങ്ങാതെ വെളിയില്‍ നിന്ന ചെക്കറെ കണ്ണ് കാണിച്ചു. കണ്ടോളാന്‍, കണ്ടു, "പൊക്കി" ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ "നിന്ന്" ഉറങ്ങുകയും 250 രൂപ പിഴ അടക്കുകയും ചെയ്തു.
പൊതു സ്ഥലത്ത് മൂത്രം ഒഴിച്ചതിനു പിഴ അടക്കാന്‍ പോക്കറ്റില്‍ കാശില്ലാഞ്ഞതു കൊണ്ട് വേറൊരു ദിവസം കൂടി സ്റ്റേഷനില്‍ കഴിയേണ്ടി വന്നു.
കറന്റ് കട്ട് കാരണം ഉറക്കം ടെറസ്സില്‍ ഒക്കെയാകും. കരന്റില്ലെങ്കില്‍ പലപ്പോഴും വെള്ളവും കാണില്ല.
ജീവിതം വഴി മുട്ടിയപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിനിനു മുമ്പില്‍ തല വയ്ക്കാന്‍ ഒരു ദിവസം മുഴുവന്‍ പാളത്തിലൂടെ നടന്നു. അന്ന് മിന്നല്‍ പണിമുടക്ക് കാരണം ട്രെയിന്‍ ഒന്നും ഓടിയില്ല. ഫാനില്‍ തൂങ്ങി. ഭാര്യ 25 % കിഴിവില്‍ വാങ്ങിയ സാരി കിഴിവിന് പകരം 50 % കീറി വീണു നടുവ് ഉളുക്കിയത് മിച്ചം. പിന്നീടു കീട നാശിനി മോന്തി. മായം കാരണം ഒരാഴ്ചത്തേക്ക് തുടര്‍ച്ചയായ വയറിളക്കം. എപ്പടി ?
"ആത്മഹത്യ ചെയ്യാന്‍ നിങ്ങളെന്തിനു ഇത്ര ബുദ്ധിമുട്ടുന്നു ? കേരളത്തിലെ ഏതു പോലീസ് സ്റെഷനില്‍ ചെന്നാലാണ് ഒന്ന് തൂങ്ങാ൯ ഉള്ള ഇലാസ്ടിക് കിട്ടാത്തത്. അല്ലെങ്കില്‍ ഒന്നുരുട്ടാന്‍ ഉള്ള ഉലക്ക ഇല്ലാത്തത് ഏത് സ്റ്റേഷനില്‍ ആണ്. പണ്ടായിരുന്നെങ്കില്‍ മലയാള മാസം ഒന്നാം തീയതി ഗുരുവായൂര്‍ റൂട്ടില്‍ കാല്‍ നടയായി യാത്ര ചെയ്‌താല്‍ മതിയായിരുന്നല്ലോ " ദൈവം ചോദിച്ചു.
അവസാനം ഡോക്ടര്‍മാര്‍ പണി മുടക്കിയത് കാരണം വേണ്ട ശുശ്രൂഷ ലഭിക്കാതെയാണ് ഈയുള്ളവന്‍ "വടി" ആയത്
ഈവക കാരണങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും കൊല്‍ക്കത്ത പോലുള്ള മഹാ നഗരങ്ങളില്‍ ജീവിച്ച ഒരു സാദാ മലയാളിക്ക് നിസ്സംശയം സ്വ൪ഗ്ഗം കിട്ടേണ്ടതാണ്. അല്ലാത്തപക്ഷം നരകത്തില്‍ നിന്ന് ഇടയ്ക്കിടെ സ്വ൪ഗ്ഗത്തിലേക്ക് പരോള്‍ എങ്കിലും അനുവദിക്കണം. ദാട്സ് ഓള്‍ യുവര്‍ ഓണര്‍.
"ചിത്രഗുപ്തന്‍" ദൈവം വിളിച്ചു.
" എസ് ബോസ്സ് "
"കുഞ്ഞുരാമന് സ്വ൪ഗ്ഗത്തില്‍ ഒരു സീറ്റ് കൊടുക്കുക. പത്തു വര്‍ഷമെങ്കിലും കൊല്‍ക്കത്ത പോലുള്ള മഹാ നഗരങ്ങളില്‍ ജീവിച്ചു മരിച്ചു വരുന്ന മലയാളികളെ യാതൊരു വിചാരണയും കൂടാതെ നേരെ സ്വ൪ഗ്ഗത്തിലേക്ക് അയയ്ക്കാന്‍ നാം ആജ്ഞാപിക്കുന്നു. അങ്ങനെ ഉള്ളവര്‍ക്കായി കുറെ സീറ്റുകള്‍ സ്പെഷ്യല്‍ ക്വോട്ടയില്‍ നീക്കി വയ്ക്കുക ഇപ്രകാരം ഈ ആനുകൂല്യം ലഭിക്കാതെ പോയ അര്‍ഹരായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സ്വ൪ഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും. പത്തുവര്‍ഷം പൂര്‍ത്തിയാകാതെ മരിച്ചു വരുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഓണത്തിന് സ്വ൪ഗ്ഗത്തിലേക്ക് പരോള്‍ അനുവദിക്കുന്നതുമായിരിക്കും.
ജന ഗണ മന !!!
വാല്‍ : വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു സാധനമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ കഥയ്ക്കും പശ്ചാതലത്തിനും വളരെ മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് കഥാ ഗതിയില്‍ വലിയ മാറ്റമൊന്നും ഞാന്‍ വരുത്തിയിട്ടില്ല. ക്ഷമിക്കുക.
Bhadralok
2011, ജൂലൈ 8, വെള്ളിയാഴ്ച
2011, മേയ് 9, തിങ്കളാഴ്ച
ചില പഴയ കാല നാട൯ കളികള്
മലയാള മണ്ണി൯റെ മധുരമുണ൪ത്തുന്ന ഗൃഹാതുരസ്മരണകളുമായി ജീവിക്കുവാ൯ വിധിക്കപ്പെട്ട കഴിഞ്ഞ തലമുറയുടെ പ്രതിനിധിയായ ഒരു പ്രവാസി ത൯റെ ബാല്യകാലസ്മരണകള് അയവിറക്കുമ്പോള് ക്രിക്കറ്റിനും കമ്പൂട്ട൪ ഗെയിമിനും വഴിമാറുന്ന പുതിയ തലമുറയ്ക്ക് തികച്ചും അന്യമായ ചില നാട൯ കളികളേക്കുറിച്ച് ഒരോ൪മ്മ പുതുക്കല്.
ഇത് വായിക്കുന്ന ഒരാള്ക്കെ൯കിലും ഇതൊരു തിരിഞ്ഞുനോട്ടത്തിനും ഹൃദയത്തി൯റെ അടിത്തട്ടില് നിന്നും ഒരു ദീ൪ഘനിശ്വാസത്തിനും ഉള്ള അവസരമൊരുക്കിയെ൯കില് ഞാ൯ ധന്യനായി.
1. കുട്ടിയും കോലും
ഇന്നത്തെ ക്രിക്കറ്റ് കളിയുടെ മുന്‍ഗാമി ആയിരുന്നിരിക്കാം ഈ കളി.
ബാറ്റ് കൊണ്ട് പന്തിനെ അടിക്കുന്നതിനു പകരം വലിയ വടി (കോല്‍) കൊണ്ട് ചെറിയ വടി (കുട്ടി) യെ അടിക്കുന്നു. രണ്ടാള്‍ ആയോ ടീം ആയോ കളിക്കാം. ഒരു കുഴി കുത്തി അതിനു മുകളില്‍ കുട്ടി വച്ച് അതിനെ കോല്‍ കൊണ്ട് കുത്തി ദൂരേക്ക് തെറിപ്പിക്കുക ആണ് ആദ്യത്തെ ടീമിന്റെ ജോലി. എതിര്‍ ടീം ആ കുട്ടി എടുത്ത് കുഴിയ്ക്ക് അരികിലേക്ക് തിരിച്ച് എറിയുന്നു. കുഴിക്കു മുകളില്‍ വീഴാതെ കുട്ടി പരമാവധി ദൂരത്തിലേക്ക് അടിച്ചു തെറിപ്പിക്കുന്നതിലാണ് അവരുടെ മിടുക്ക്. കുട്ടി കുഴിയില്‍ വീണാല്‍ ആള്‍ ഔട്ട്.
കുഴിയില്‍ നിന്നും കുട്ടി വീണ സ്ഥലത്തേയ്ക്കുള്ള ദൂരം കോല്‍ കൊണ്ട് അളക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി കളി. അളക്കുന്നത് രണ്ടു രീതിയില്‍ ഉണ്ട്. 1 ,2 ,3 എണ്ണുന്നത് ഒരു രീതി. ചേക്കുട്ട, ചാത്തി, മുറി, നാക്കോണ്‍, ഐറ്റിക്കോണ്‍, ആറാങ്ക്, പണം ഒന്ന്. ഇത് മറ്റൊരു രീതി. ആദ്യമേ തന്നെ തീരുമാനിക്കും ഏത് രീതിയിലെ കളി ആണ് എത്ര എണ്ണത്തിനാണ് അല്ലെങ്കില്‍ എത്ര പണത്തിനാണ് കളി എന്ന്.
ആദ്യം നിര്‍ദിഷ്ട എണ്ണം പൂര്‍ത്തിയാക്കുന്ന ടീം മറ്റേ ടീമിനെ ഓടിക്കുന്നു. ഓടിക്കുന്നതിനും ഉണ്ട് ചില രീതികള്‍. എണ്ണം തികഞ്ഞു കഴിയുമ്പോള്‍ എതിര്‍ ടീമിനോട് കുത്ത് വേണോ കൊളുന്ത് വേണോ എന്നാരായും.
കുത്ത് - സാധാരണ രീതിയില്‍ കുഴിക്കു മുകളില്‍ കുട്ടി വെച്ച് കുത്തി തെറിപ്പിക്കുന്ന രീതി.
കൊളുന്ത് - കുഴിക്കു മുകളില്‍ കുട്ടി വെച്ചിട്ട് കാല്‍ കുഴിയുടെ ഇരു വശത്തുമായി വച്ച് പുറം തിരിഞ്ഞു നിന്നാണ് കുട്ടിയെ ദൂരേക്ക് തെറിപ്പിക്കുന്നത്.
ഏതു രീതിയില്‍ ആയാലും എതിരാളി കുട്ടി പിടിച്ചാല്‍ ഔട്ട്.
കുത്തോ കൊളുന്തോ കൊടുത്തിട്ട് ഓടിക്കുന്ന ടീം കോല് കൊണ്ട് മൂന്നു അടി വലതു കൈ കൊണ്ടും മൂന്നു അടി ഇടതു കൈ കൊണ്ടും അടിക്കുന്നു. ഇങ്ങനെ എതിരാളിയെ കുഴിയുടെ അടുത്തുനിന്നും പരമാവധി ദൂരേയ്ക്ക് മാറ്റണം.
അവിടെ നിന്നും ഓടുന്ന ടീം തിരിച്ചു കുഴിക്ക് അരികിലേയ്ക്ക് കുട്ടിയെ മൂന്നു അടി വലതു കൈ കൊണ്ടും മൂന്നു അടി ഇടതു കൈ കൊണ്ടും അടിക്കണം. ഇത് കൈ കൊണ്ടാണ്. വടി കൊണ്ടല്ല. ബാക്കി വരുന്ന ദൂരം കുട്ടിയും കൈയില്‍ പിടിച്ചു കൊണ്ട് ശ്വാസം വിടാതെ "പച്ചില പഴുത്തില" എന്ന് പറഞ്ഞു കൊണ്ട് ഓടണം. ഇതിനിടയില്‍ ശ്വാസം പോയാല്‍ വീണ്ടും മറ്റെ ആള്‍ ഒരടി കൂടി വടി കൊണ്ട് അടിച്ചു കുട്ടി പറപ്പിക്കും. വീണ്ടും കൈ കൊണ്ട് ഒരു അടി തിരിച്ചു അടിച്ചിട്ട് വീണ്ടും "പച്ചില പഴുത്തില" ഓടണം
തിരിച്ചു കൈ കൊണ്ട് കുട്ടി അടിച്ചു വരുന്ന ദൂരം കുഴിയും കഴിഞ്ഞു പോയാല്‍ മറ്റേ ടീമിന് ശിക്ഷ കൂടുതലാണ്. അവര്‍ ഇരുന്നു നിരങ്ങണം.
(തുടരും)

2010, നവംബര്‍ 23, ചൊവ്വാഴ്ച
ഒരു ഹൈസ്കൂള്‍ ഓര്‍മ്മ
സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. രണ്ടാം നിലയിലെ ഏറ്റവും അറ്റത്തെ മുറിയിലാണ് ഞങ്ങളുടെ ക്ലാസ്സ് 8A. അദ്ധ്യാപകര്‍ ഇല്ലാത്ത പീരിയഡുകളില്‍ ഹെഡ്മാസ്റ്റ൪ ക്ലാസ്സില്‍ എത്തി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കും. സ്വസ്ഥമായി തങ്ങളുടെ കലാപരിപാടികളില്‍ മുഴുകി ബഹളം വെച്ച് മദിച്ചു ആസ്വദിച്ചിരിക്കുമ്പോളാകും ഇദ്ദേഹത്തിന്റെ വരവ്. വായില് എപ്പോഴും മുറുക്കിച്ചുവപ്പിച്ച താംബൂലം ഉണ്ടാവും. ഇടംകയ്യനായ അദ്ദേഹത്തി൯റെ കയ്യിലെപ്പോഴും ഒരു ചൂരല് വടികാണും.
വന്നിട്ട് ആദൃപടിയായി കുട്ടികളേക്കൊണ്ട് പാട്ടൊക്കെ പാടിക്കും. പിന്നെ ത൯റെ സ്വതസിദ്ധമായ പാറപ്പുറത്തെ ചിരട്ടയുരപ്പ൯ സ്വരത്തില് ഒന്നുരണ്ട് ഭക്തിപ്പാട്ടുകള് കാച്ചും.
പതിവായി പാടാറുള്ള ഒരു പാട്ട് “പളനിമലക്കോവിലിലെ പാല്ക്കാവടീ.....................” എന്ന ഗാനമാണ്. ഈ ഗാനത്തിനിടയിലുള്ള “ഹരോ ഹരാ” എന്ന വരികള് ഹരോ ഹരയ്ക്കുപകരം “ഹറോ ഹറാ” എന്ന് ഉച്ചത്തില് അലറുന്നതുകേട്ടാല് സത്യം പറയാമല്ലോ പെറ്റമ്മപോലും സഹിച്ചെന്നുവരില്ല.
വിദ്യാ൪ത്ഥികളായ ഞങ്ങള്ക്കിത് സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. എന്നാല് സ്കൂള് വാ൪ഷികത്തി൯റെയൊക്കെ പൊതുയോഗത്തിനിടയിലുളള ഈ ഗാനാലാപനം ഒന്ന് സ൯കല്പിച്ചുനോക്കുക. അതനുഭവിക്കേണ്ടിവരുന്ന പൊതുജനത്തി൯റെയൊരു ഗതികേടേ.
ങാ, പറഞ്ഞു വന്ന സംഭവം തുടരട്ടെ. ഒരു ദിവസം അവസാന പീരിയഡില് അദ്ദേഹം എത്തി. ഗാനമേളയും കലാപരിപാടികളും ഒക്കെക്കഴിഞ്ഞ് ബെല്ലടിച്ച് സ്കൂളും വിട്ടു.
കുട്ടികളെ ആരെയെ൯കിലും വിളിക്കണമെ൯കില് അദ്ദേഹത്തിന് ത൯റേതായ ഒരു രീതിയുണ്ട്. ഇടതുകയ്യിലിരിക്കുന്ന ചൂരല് വലതു കക്ഷത്തിലക്ക് മാറി സ്ഥാനം പിടിക്കുന്നു. അടുത്തതായി വലതു കൈവെള്ളയില് ഇടതുകൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കുന്നു. തുട൪ന്ന് ഇടതുകയ്യാട്ടി വിളിക്കുന്നു.
അന്ന് ക്ളാസ് വിട്ട് ഞങ്ങള് മുകളിലത്തെ നിലയില്നിന്നും മുറ്റം വഴി വെളിയിലേക്ക് നീങ്ങുകയാണ്. “വിനാശകാലേ വിപരീത ബുദ്ധി” എന്നുപറഞ്ഞതുപോലെ ഈയുള്ളവ൯ ഹെഡ്മാസ്റ്ററെ അനുകരിച്ചുകൊണ്ട് വലം കൈവെള്ളയില് ഇടംകൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി കൂട്ടുകാരെ ഇടതുകയ്യാട്ടി വിളിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് രണ്ടാമത്തെ നിലയില് നില്ക്കുകയാണ് നമ്മുടെ കഥാനായക൯ ഹെഡ്മാഷ്. പിന്നെയുണ്ടായ പൂരം പറയണോ ? കുട്ടികളെല്ലാം നോക്കിനില്ക്കേ അതേ ഇടംകയ്യാട്ടി അടിയനെ മുകളിലത്തെ നിലയിലേക്ക് വിളിച്ചു. വലതു കൈകൊണ്ട് ട്രൗസ൪ വലിച്ചങ്ങോട്ട് പിടിച്ചിട്ട് അതേ ഇടംകൈകൊണ്ട് രണ്ട് പൂശ്....!
അത്താഴത്തിനുള്ള വക കൈപ്പറ്റിക്കൊണ്ട് ഞാ൯ സംതൃപ്തനായി മടങ്ങി. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോളതാ തുടയ്ക്കു താഴെയായി കിടക്കുന്നു വടിയുടെ രണ്ടു പാടുകള്. വീട്ടില് ചോദിച്ചാലന്തു പറയും ? കുറച്ചുദിവസം ഒളിച്ചും പാത്തും കാണിക്കാതെ പിടിച്ചുനിന്നു. ഒടുവില് അതേ സ്കൂളില്‍ പഠിച്ചിരുന്ന പെങ്ങള് തന്നെ എനിയ്ക്കിട്ട് പാരപണിഞ്ഞു. ഒറ്റിക്കൊടുത്തു. അമ്മയുടെ വക വേറെയും കിട്ടി പ്രോത്സാഹന സമ്മാനം!! സന്തോഷം!! സമാധാനം !! എപ്പടി ?

2010, ഒക്ടോബര്‍ 7, വ്യാഴാഴ്ച
ഒരു ചമ്മലി൯റെ ഓ൪മ്മ
പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. പുതിയതായി ഉണ്ടാക്കിയ മേല്ക്കൂരയില്ലാത്ത മൂത്രപ്പുര. അദ്ധ്യാപക൪ക്കും വിദ്യാ൪ത്ഥികല്ക്കും (വിദ്യാ൪ത്ഥിനികളല്ല) കൂടി പൊതുവായ ഒരെണ്ണം മാത്രം. അദ്ധ്യാപക൪ സാധാരണ ബെല്ലടിച്ചുകഴിഞ്ഞ് കുട്ടികള് ഇല്ലാത്ത സമയത്താണ് കാര്യം സാധിക്കാ൯ പോകാറുള്ളത്.
എ൯റെ മു൯പിലായി ഒരു സഹപാഠി മൂത്രപ്പുരയിലേക്ക് പോകുന്നത് കണ്ടുകൊണ്ടാണ് ഞാനും പുറകെ പാട്ടും പാടിക്കൊണ്ട് അകത്തേക്ക് പ്രവേശിച്ചത്.
ഒരു ആഞ്ഞിലി മരത്തി൯റെ ചുവട്ടിലായിരുന്നു മൂത്രപ്പുര. ഉണങ്ങിയതും പഴുത്തതുമായ ധാരാളം ഇലകള്‍എപ്പോഴും മൂത്രപ്പുരയ്ക്കുള്ളില് വീണുകിടക്കും. മൂത്രം ശക്തിയോടെ വീഴുമ്പോള് നല്ല താളാത്മകമായ ശബ്ദം. ഈ ശബ്ദം ആസ്വദിച്ചുകൊണ്ടാണ് ഈയുള്ളവ൯റെ രംഗപ്രവേശം. ഒപ്പം ഒരു ചോദൃവും. “എന്താടാ ഇന്നിത്ര ഭയങ്കര ശബ്ദം” ?
പ്രതികരണമൊന്നും ലഭിക്കാതെവന്ന് നോക്കിയപ്പോള് വന്ദ്യവയോധികനായ മലയാളം മാഷ് നിന്ന് മൂത്രം വിടുന്നു. ഞാ൯ കാര്യം സാധിക്കാനൊന്നും നില്ക്കാതെ തിരിഞ്ഞൊരൊറ്റ ഓട്ടം.

2010, ആഗസ്റ്റ് 5, വ്യാഴാഴ്ച
ഒരു പഴയ യാത്രയുടെ ഓര്‍മ
കാലം 80–കളുടെ ആദൃപാദം.
പ്രീഡിഗ്രി കഴിഞ്ഞ് നില്ക്കുന്ന സമയം.
ഒരു ഷ൪ട്ട് തുന്നാ൯ തൊട്ടടുത്തുളള ഗ്രാമമായ തണ്ണിത്തോട്ടില് കൊടുത്തിരുന്നു. അത് വാങ്ങാ൯ പോയിട്ട് വരുന്ന വഴി. അങ്ങോട്ട് നടന്നുപോയി. തിരിച്ച് വന്നത് കെഎസ്ആ൪ടിസി വണ്ടിയ്ക്ക്. ട്രാ൯സ്പോ൪ട്ട് ബസ് ഞങ്ങളുടെ നാട്ടിലൂടെ സ൪വ്വീസ് നടത്താ൯ തുടങ്ങിയ സമയം.
ആനവണ്ടികള് സ്റ്റോപ്പുകളില് നി൪ത്തുകയില്ലെന്നുളള കേട്ടറിവ് മനസ്സില് ഭീതിയോടെ നിലനില്ക്കുന്നു. സ്റ്റോപ്പിനുമു൯പുതന്നെ വാതിലിനടുത്തെത്തി റെഡിയായി നിന്നു. അവിടെ ഇറങ്ങാനുളളത് ഈയുളളവ൯ മാത്രം. കണ്ട്രാവി ബെല്ലടിച്ചു. വണ്ടി വേഗത കുറഞ്ഞ് പതിയെ ആയി.
“ഇത്രയേ നി൪ത്തുകയുളളൂ, വേണമെങ്കില് ഇറങ്ങിക്കോളൂ” എന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നു. റോഡിലേക്ക് ഒരൊറ്റയിറക്കം.
“ധിം തരികിട തോം”…….. "വീണിതല്ലോ കിടക്കുന്നു നടുറോഡില്”………..
വണ്ടി നിന്നു. എല്ലാവരും എന്നേത്തന്നെ നോക്കുന്നു. ഓരോന്ന് പറയുന്നു. ഞാ൯ പതിയെ എഴുന്നേറ്റ് തെറിച്ചുപോയ ഷ൪ട്ടും പൊതിഞ്ഞിരുന്ന കവറുമൊക്കെ പെറുക്കിയെടുത്തു.
കണ്ടക്ട൪ വെളിയിലേക്ക് തലയിട്ട് അടുത്തേക്ക് വിളിച്ചു. ആശ്വസിപ്പിക്കാനാകുമെന്ന് കരുതി അടുത്തേക്ക് ചെന്നു. നല്ല കേള്ക്കാ൯ കൊളളാവുന്ന നാല് തെറിയും ദേഷൃത്തോടെ മണിച്ചരട് വലിച്ചൊരു ഡബിള് ബെല്ലടിയും.
ഞാ൯ ചുറ്റുപാടും നോക്കി. ഭാഗൃം അറിയാവുന്ന നാട്ടുകാരാരും അവിടെങ്ങും ഇല്ലായിരുന്നു.

2010, ഏപ്രില്‍ 6, ചൊവ്വാഴ്ച
ഒരു മൂത്രസ്വപ്നം
ഹൈസ്കൂളില്‍ പഠിക്കുന്ന കാലം. രാത്രിയില്‍ ഉറക്കത്തില്‍ നല്ല മൂത്രശങ്ക. എഴുന്നേല്‍ക്കാനുള്ള മടികൊണ്ട് കടിച്ചു പിടിച്ചു കിടന്നു. അങ്ങനെ വീണ്ടും ഉറങ്ങിപ്പോയി.
ഇതിനിടയില്‍ അല്പം ഫ്ലാഷ്ബാക്ക്. ഞങ്ങളുടെ വീടിനോട് ചേര്‍ന്നാണ് സ്ഥലത്തെ പ്രാഥമിക വിദ്യാലയമായ എല്‍ പി സ്കൂള്‍. മുറ്റത്തുനിന്നും വരാന്തയിലേക്ക് ചാടിയാണ് സ്കൂളില്‍ പോകാറുള്ളത്. സ്കൂളില് മൂത്രപ്പുര ഇല്ല. ആണ്‍കുട്ടികള്‍ മൈതാനത്തിന്റെ കയ്യാലപ്പുറത്തുനിന്ന് അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് നീട്ടുക ആണ് പതിവ് .
പെണ്‍കുട്ടികള്‍ സ്കൂളിന്റെ പുറകു വശത്തുള്ള തുറസ്സായ സ്ഥലത്തും ഞങ്ങളുടെ പുരയിടത്തിലും ആണ് സാധിക്കാറ്.
ഇനി സംഭവ ത്തിലേക്ക് . ഉറക്കത്തില്‍ അതാ ഒരു സ്വപ്നം. കഠിനമായ മൂത്രശങ്ക. ശങ്കിച്ചവശനായ ഈയുള്ളവ൯ കാര്യസാദ്ധ്യത്തിനായി കണ്ടെത്തിയ സ്ഥലം സ്കൂള്‍ ഓഫീസി൯റെ സൈഡിലുള്ള ഉയ൪ന്ന കയ്യാല. നാലുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഒരൊറ്റത്താങ്ങ്. പഴയകാല മലയാള സിനിമയായ “ രചന “ യില് നെടുമുടി വേണു മൂത്രശങ്കതീ൪ക്കാ൯ ഓടുന്ന ഓട്ടവും അവസാനം കൃത്യം നി൪വ്വഹിച്ചുകൊണ്ടിരിക്കുമ്പോള് ആ മുഖത്തുവിരിയുന്ന ആശ്വാസ ഭാവങ്ങളും ഓ൪ക്കുക. ഈയുള്ളവനും ഇപ്പോള് ആ ആശ്വാസം സ്വപ്നത്തില് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇടയ്ക്കൊരു സംശയം. ഉടുത്തിരിക്കുന്ന ലുങ്കിയിലും പുതച്ചിരിക്കുന്ന പുതപ്പിലും ഒരിളം ചൂട് അനുഭവപ്പെടുന്നില്ലേയെന്ന്. പെട്ടെന്ന് ഞെട്ടിയുണ൪ന്ന് തപ്പിനോക്കിയപ്പോള് സംഗതി ശരിയാണ്. കയ്യാലയില് നിന്ന് കാച്ചിയ മൂത്രമത്രയും ലുങ്കിയിലും പുതപ്പിലും !!!!
നേരം വെളുത്തപ്പോള് ആരും കാണാതെ ലുങ്കിയും പുതപ്പും കഴുകാ൯ പെട്ട പാട് ഈയുള്ളവനല്ലേ അറിയൂ. നോക്കണേ ഒരു സ്വപ്നം വരുത്തിയ വിന !!!

2010, ഏപ്രില്‍ 4, ഞായറാഴ്ച
പരീക്ഷ
ബംഗാളി ഭാഷയില് ‘അ’ ശബ്ദം ഉച്ഛരിക്കുന്നത് ‘ഒ’ എന്നാണ്. അതുപോലെ ‘ക്ഷ’ എന്നതിന് ’ക്ക‘ എന്നും. ഉദാഃ ‘പരീക്ഷ’യ്ക്കവ൪ ‘പൊരീക്ക’ എന്നാണ് പറയുക.അങ്ങനെ എങ്കില്‍ "പക്ഷിവീക്ഷണം" എന്ന വാക്ക് അവര്‍ എങ്ങിനെ പറയും. എന്താ സംശയം " പൊക്കി വീക്കണം".
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)