കൊല്ക്കത്തയില്‍ അവിവാഹിതനായി കഴിയുന്ന കാലം. മഴ മൂലം റോഡാകെ കുണ്ടും കുഴിയും തിരിച്ചറിയാനാവാത്തവിധം ചെളിവെള്ളം നിറഞ്ഞുകിടക്കുന്നു. സന്ധൃ കഴിഞ്ഞ സമയം. ചെറിയ ഇരുട്ടും. മണ്ണെണ്ണ വാങ്ങാനിറങ്ങിയതാണ് രണ്ട് സഹമുറിയ൯മാ൪.
മു൯പേ പോയവ൯ വെള്ളം നിറഞ്ഞ ഗട്ടറില്‍ വീണെഴുന്നേറ്റു. പുറകെയുള്ളവ൯ കണ്ടില്ലെന്നുറപ്പുവരുത്തിയിട്ട് പറഞ്ഞു.
“ഇടതുവശത്തുകൂടി വരരുത്. അവിടെ കുഴി കാണും. വലതുവശത്തുകൂടി വരിക. “
അവ൯ അതുവഴി വന്നു, കൃതൃമായി കുഴിയില്‍ വീഴുകയും ചെയ്തു.
കണ്ടുനിന്നവ൯ ചിരിയോടു ചിരി. “നീയെന്തു ചതിയാണ് കാണിച്ചത് ? കുഴി ഉണ്ടെന്കിലത് പറയാമായിരുന്നില്ലേ”
“ഞാനേതായാലും വീണു. നീയായിട്ടങ്ങനെ സുഖിച്ച് പോകണ്ട. അതുകൊണ്ടാണ് കുഴിയുടെ കാരൃം പറയാഞ്ഞത്.
2 അഭിപ്രായ(ങ്ങള്‍):
ബെസ്റ്റ് ഫ്രണ്ട്സ്
കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട...! അല്ല പിന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ