ഹൈസ്കൂളില്‍ പഠിക്കുന്ന കാലം. രാത്രിയില്‍ ഉറക്കത്തില്‍ നല്ല മൂത്രശങ്ക. എഴുന്നേല്‍ക്കാനുള്ള മടികൊണ്ട് കടിച്ചു പിടിച്ചു കിടന്നു. അങ്ങനെ വീണ്ടും ഉറങ്ങിപ്പോയി.
ഇതിനിടയില്‍ അല്പം ഫ്ലാഷ്ബാക്ക്. ഞങ്ങളുടെ വീടിനോട് ചേര്‍ന്നാണ് സ്ഥലത്തെ പ്രാഥമിക വിദ്യാലയമായ എല്‍ പി സ്കൂള്‍. മുറ്റത്തുനിന്നും വരാന്തയിലേക്ക് ചാടിയാണ് സ്കൂളില്‍ പോകാറുള്ളത്. സ്കൂളില് മൂത്രപ്പുര ഇല്ല. ആണ്‍കുട്ടികള്‍ മൈതാനത്തിന്റെ കയ്യാലപ്പുറത്തുനിന്ന് അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് നീട്ടുക ആണ് പതിവ് .
പെണ്‍കുട്ടികള്‍ സ്കൂളിന്റെ പുറകു വശത്തുള്ള തുറസ്സായ സ്ഥലത്തും ഞങ്ങളുടെ പുരയിടത്തിലും ആണ് സാധിക്കാറ്.
ഇനി സംഭവ ത്തിലേക്ക് . ഉറക്കത്തില്‍ അതാ ഒരു സ്വപ്നം. കഠിനമായ മൂത്രശങ്ക. ശങ്കിച്ചവശനായ ഈയുള്ളവ൯ കാര്യസാദ്ധ്യത്തിനായി കണ്ടെത്തിയ സ്ഥലം സ്കൂള്‍ ഓഫീസി൯റെ സൈഡിലുള്ള ഉയ൪ന്ന കയ്യാല. നാലുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഒരൊറ്റത്താങ്ങ്. പഴയകാല മലയാള സിനിമയായ “ രചന “ യില് നെടുമുടി വേണു മൂത്രശങ്കതീ൪ക്കാ൯ ഓടുന്ന ഓട്ടവും അവസാനം കൃത്യം നി൪വ്വഹിച്ചുകൊണ്ടിരിക്കുമ്പോള് ആ മുഖത്തുവിരിയുന്ന ആശ്വാസ ഭാവങ്ങളും ഓ൪ക്കുക. ഈയുള്ളവനും ഇപ്പോള് ആ ആശ്വാസം സ്വപ്നത്തില് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇടയ്ക്കൊരു സംശയം. ഉടുത്തിരിക്കുന്ന ലുങ്കിയിലും പുതച്ചിരിക്കുന്ന പുതപ്പിലും ഒരിളം ചൂട് അനുഭവപ്പെടുന്നില്ലേയെന്ന്. പെട്ടെന്ന് ഞെട്ടിയുണ൪ന്ന് തപ്പിനോക്കിയപ്പോള് സംഗതി ശരിയാണ്. കയ്യാലയില് നിന്ന് കാച്ചിയ മൂത്രമത്രയും ലുങ്കിയിലും പുതപ്പിലും !!!!
നേരം വെളുത്തപ്പോള് ആരും കാണാതെ ലുങ്കിയും പുതപ്പും കഴുകാ൯ പെട്ട പാട് ഈയുള്ളവനല്ലേ അറിയൂ. നോക്കണേ ഒരു സ്വപ്നം വരുത്തിയ വിന !!!
4 അഭിപ്രായങ്ങൾ:
ഉറക്കത്തിന്റെ സുഖം കളയാനുള്ള മടി അല്ലേ?
കഴിഞ്ഞ മാസം സംഭവിച്ചത് അങ്ങ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലം ആക്കി മാറ്റിയല്ലേ..?
കൊള്ളാം മാഷെ കൊള്ളാം. ന്നാലും ഇത്ര വലുതായിട്ടും ..അയ്യേ....
ഹാഷിം :)
ഹ ഹ ഹ .. കൊള്ളാം. കൊള്ളാം.. സ്വപ്നമൂത്രം.!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ