2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഒരു ചമ്മലി൯റെ ഓ൪മ്മ

പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. പുതിയതായി ഉണ്ടാക്കിയ മേല്ക്കൂരയില്ലാത്ത മൂത്രപ്പുര. അദ്ധ്യാപക൪ക്കും വിദ്യാ൪ത്ഥികല്ക്കും (വിദ്യാ൪ത്ഥിനികളല്ല) കൂടി പൊതുവായ ഒരെണ്ണം മാത്രം. അദ്ധ്യാപക൪ സാധാരണ ബെല്ലടിച്ചുകഴിഞ്ഞ് കുട്ടികള് ഇല്ലാത്ത സമയത്താണ് കാര്യം സാധിക്കാ൯ പോകാറുള്ളത്.

എ൯റെ മു൯പിലായി ഒരു സഹപാഠി മൂത്രപ്പുരയിലേക്ക് പോകുന്നത് കണ്ടുകൊണ്ടാണ് ഞാനും പുറകെ പാട്ടും പാടിക്കൊണ്ട് അകത്തേക്ക് പ്രവേശിച്ചത്.

ഒരു ആഞ്ഞിലി മരത്തി൯റെ ചുവട്ടിലായിരുന്നു മൂത്രപ്പുര. ഉണങ്ങിയതും പഴുത്തതുമായ ധാരാളം ഇലകള്‍എപ്പോഴും മൂത്രപ്പുരയ്ക്കുള്ളില് വീണുകിടക്കും. മൂത്രം ശക്തിയോടെ വീഴുമ്പോള് നല്ല താളാത്മകമായ ശബ്ദം. ഈ ശബ്ദം ആസ്വദിച്ചുകൊണ്ടാണ് ഈയുള്ളവ൯റെ രംഗപ്രവേശം. ഒപ്പം ഒരു ചോദൃവും. “എന്താടാ ഇന്നിത്ര ഭയങ്കര ശബ്ദം” ?

പ്രതികരണമൊന്നും ലഭിക്കാതെവന്ന് നോക്കിയപ്പോള് വന്ദ്യവയോധികനായ മലയാളം മാഷ് നിന്ന് മൂത്രം വിടുന്നു. ഞാ൯ കാര്യം സാധിക്കാനൊന്നും നില്ക്കാതെ തിരിഞ്ഞൊരൊറ്റ ഓട്ടം.

3 അഭിപ്രായങ്ങൾ:

ആളവന്‍താന്‍ പറഞ്ഞു...

ഒക്കെ കോളേജും, മൂത്രവും, പുരയും ഒക്കെ ആണല്ലേ? കൊള്ളാം. പിന്നെ ആ വേഡ് വെരിഫിക്കേഷന്‍ എടുത്ത്‌ കളയൂ.

Unknown പറഞ്ഞു...

അഭിപ്രായങ്ങള്ക്ക് നന്ദി. എല്ലാ പോസ്റ്റുകളും ഒറ്റയടിക്ക് വായിക്കുകയും കമ൯റുകയും ചെയ്തല്ലോ. ആ വേ൪ഡ് വെരിഫിക്കേഷ൯ എടുത്തുകളയുവാ൯ ദയവായി സഹായിക്കുക. തുട൪ന്നും കമ൯റുകള് പ്രതീക്ഷിക്കുന്നു

ശ്രീ പറഞ്ഞു...

:)

ഇത്തരം അബദ്ധങ്ങള്‍ എല്ലാവര്‍ക്കും പറ്റാറുണ്ട്.