2012, ഫെബ്രുവരി 23, വ്യാഴാഴ്ച

ഒരു പുരി യാത്ര































ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ നടന്ന ഒരു സംഭവമാണ് ഇന്നു ഞാന്‍ പറയുന്നത്. 2008 ഫെബ്രുവരിയില്‍. ഓഫീസിന്റെ വാര്‍ഷിക ബജറ്റ് മീറ്റിംഗ് ഒറീസ്സയിലെ പുരിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. കമ്പനിയുടെ ഇന്ത്യയിലെ എല്ലാ ശാഖകളിലെയും ജോലിക്കാരെ ക്ഷണിച്ചിട്ടുണ്ട്. രണ്ട് ദിവസം ആണ് മീറ്റിംഗ്. മീറ്റിങ്ങിനു ശേഷം സ്ഥലങ്ങള്‍ സന്ദര്‍ശനം. ഇങ്ങനെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

മീറ്റിങ്ങും വലിയ സംഭവവും ഒക്കെ അല്ലെ എന്നു കരുതി ഒരു ജോഡി പാന്റും ഷര്‍ട്ടും പുതിയതായി വാങ്ങി. റെഡി മെയിഡ് ആണേ. ഇട്ടു നോക്കിയപ്പോള്‍ തന്നെ പാന്റ് ഒരല്‍പം ലൂസ് ആണോന്നൊരു ചെറിയ ശങ്ക. സാരമില്ല, ബെല്‍റ്റ്‌ ഉണ്ടല്ലോ ഊരിപ്പോകുകയും ഒന്നുമില്ല എന്നു ശ്രീമതി പറഞ്ഞപ്പോള്‍ ഞാനും കരുതി എന്നാല്‍ അങ്ങനെ തന്നെ ആകട്ടെ എന്ന്.

തലേ ദിവസം തന്നെ ഞങ്ങള്‍ സ്ഥലത്ത് എത്തി. വൈകിട്ട് പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം ആണ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ ഒരു സംഘം ആളുകള്‍ ക്ഷേത്ര കവാടത്തില്‍ എത്തി. അപ്പോഴല്ലേ വരുന്നത് കുരിശ് . ബെല്‍റ്റ്‌, പേഴ്സ്, പോലുള്ള തുകല്‍ നിര്‍മ്മിത വസ്തുക്കള്‍ ഒന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയില്ല. അവ വെളിയില്‍ കൌണ്ടറില്‍ അടയ്ക്കണം. ഒന്നോര്‍ത്തു നോക്കിക്കേ എന്റെ അവസ്ഥ. കഷ്ടകാലത്തിനു തല മൊട്ടയടിച്ചപ്പോള്‍ കല്ല്‌ മഴ പെയ്തെന്നു പറഞ്ഞപോലെ. പാന്റാനെങ്കില്‍ ലൂസ്. ബെല്‍ട്ടു ധരിക്കാനും പാടില്ല. ക്ഷേത്ര ദര്‍ശനം ഒഴിവാക്കാനും വയ്യ. രണ്ട് കൈയും പാന്റില്‍ പിടിക്കാന്‍ പറ്റുമോ. ഇടയ്ക്കൊക്കെ തൊഴുകയും വേണ്ടേ. പിന്നെ തൊഴേണ്ട സമയത്ത് ശ്വാസം പിടിച്ചും അല്ലാത്തപ്പോള്‍ കൈ കൊണ്ട് പിടിച്ചും ഒക്കെ ഒരുവിധം കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒന്നുകില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കാമായിരുന്നു, അല്ലെങ്കില്‍ ചന്ദ്രലേഖ സിനിമയില്‍ ശ്രീനിവാസന്‍ കെട്ടുന്നപോലെ വല്ല ചരടും കൊണ്ട് ബന്ധിക്കാമായിരുന്നു.

അന്നെടുത്ത കൊണാര്‍ക്ക്‌ സുര്യ ക്ഷേത്രത്തിന്റെ ഏതാനും ചിത്രങ്ങള്‍ പങ്കു വയ്ക്കുന്നു.