2016 ജനുവരി 26, ചൊവ്വാഴ്ച

കുഴിയാന




ബാല്യത്തിനേകാന്ത ക്രീഡകളിലൊന്നായ
കുഴിയാന പിടുത്തമിന്നോരോര്‍മ്മ മാത്രം.

പൂഴിക്കുഴികളില്‍ ഒളിക്കുമാ ജീവിയെ
ഊതിപ്പിടിക്കുവാന്‍ എന്തു രസം.

കണ്‍കളില്‍ പതിക്കുമാ മണ്‍തരികള്‍ ഓരോന്നും
കണ്ണീരോടെ ഞാന്‍ ഏറ്റു വാങ്ങി

ഇന്നൂതിപ്പിടിക്കുവാന്‍ കുഴിയാനയെവിടെ ?
പിന്നോട്ടിഴയുന്ന ജീവനുകളതൊക്കെയും
മുന്നോട്ടു പായുന്നോര്‍ തന്‍ പാദങ്ങളിലമര്‍ന്നു

കുഴിയാനയ്ക്കൊളിക്കാന്‍ പൂഴി മണ്ണെവിടെ ?
കുഴിയാന ഒളിച്ചൊരാ കുഴികളതത്രയും
കോണ്‍ക്രീറ്റ് കാടിന്നടിയിലായി

വെള്ളാനകള്‍ എമ്പാടും വിലസുമീ നാട്ടില്‍
വെറുമൊരു കുഴിയാന എവിടെ ജീവിക്കാന്‍ ?


1 അഭിപ്രായം:

ajith പറഞ്ഞു...

കുഴിയാനയില്ലെങ്കിലെന്ത് വെള്ളാനകളൂണ്ടല്ലോ എമ്പാടും!!

ആശംസകൾ